Advertisement

ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ഓടി ട്രാഫിക് പൊലീസുകാരന്‍; വിഡിയോ

November 7, 2020
7 minutes Read

രോഗിയുമായെത്തിയ ആംബുലന്‍സിന് ട്രാഫിക്ക് ബ്ലോക്കില്‍ വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ഓടി പൊലീസുകാരന്‍. ഹൈദരാബാദിലാണ് സംഭവം. ട്രാഫിക് കോണ്‍സ്റ്റബിള്‍ ജി. ബാബ്ജിയാണ് ആംബുലന്‍സിന് വഴിയൊരുക്കാനായി രണ്ടുകിലോമീറ്ററോളം ഓടിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തിരക്കുള്ള വഴിയിലേക്കാണ് ആംബുലന്‍സ് എത്തുന്നത്. ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബാബ്ജി ആംബുലന്‍സിന് മുന്‍പില്‍ ഓടി മുന്‍പിലുള്ള വാഹന ഡ്രൈവര്‍മാരോട് വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരത്തോളം ബാബ്ജി ആംബുലന്‍സിന് മുന്‍പില്‍ ഓടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലെ കോട്ടി ഏരിയയിലെ ബാങ്ക് സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഹൈദരാബാദ് പൊലീസ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റുചെയ്തതോടെ നിരവധിയാളുകളാണ് ബാബ്ജിക്ക് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് അവാര്‍ഡ് നല്‍കി ബാബ്ജിയെ ആദരിച്ചു.

Story Highlights Hyderabad traffic cop runs 2 km to clear way for ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top