ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകൾ നിലയിൽ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. രതീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറൽ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനിൽ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിലാകുന്നത്. 32 കാരനായ നെല്ലിപ്പറമ്പിൽ രതീഷ് ആണ് അറസ്റ്റിലായത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരുക്കുള്ള പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെൺകുട്ടിയുടെ രക്ഷിതാക്കൾ.
Story Highlights – kozhikode rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here