എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍: പി കെ ഫിറോസ്

എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മുസ്ലീം ലീഗ് നിക്ഷേപകരുടെ കൂടെയാണെന്നും ഫിറോസ് പറഞ്ഞു.
Read Also : മുഖ്യമന്ത്രിയുടെ സാമ്പത്തിക സ്രോതസ് കള്ളക്കടത്തുകാരും ഹവാല ഇടപാടുകാരും; പി കെ ഫിറോസ്
ബിനീഷ് കോടിയേരി ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ സിപിഐഎം പ്രതിരോധത്തിലേക്ക് പോകുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലാണ് എംസി കമറുദ്ദീന്റെ അറസ്റ്റ്. അറസ്റ്റിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി മമ്മൂട്ടി എംഎല്‍എയും പറഞ്ഞു. പണം ആറ് മാസത്തിനുള്ളില്‍ കൊടുക്കുമെന്ന് എം സി കമറുദ്ദീന്‍ ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണിത്. അറസ്റ്റിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു.
Story Highlights – pk firos, mc kamarudheen, bineesh kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here