ദീപാവലിക്ക് 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് ചിമ്പു

simbu

തമിഴ് സിനിമയിലെ അറിയപ്പെടുന്ന താരമാണ് യുവതാരമാണ് ചിമ്പു. ഈശ്വരന്‍ എന്ന സിനിമയിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. താരം ഈശ്വരന്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കിയതാണ് പുതിയ വാര്‍ത്ത. 400 പേര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. ദീപാവലി പ്രമാണിച്ച് തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും നല്‍കി. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു. കൂടാതെ 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി.

Read Also : ‘ആരംഭിക്കലാങ്കളാ..’ പുതിയ കമല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്ത്

ഈശ്വരന്‍ എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സുശീന്ദ്രനാണ് സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. 20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ട് ദിന്‍ഡിഗലില്‍ ആരംഭിച്ചത്. ദമ്മനാണ് സിനിമയിലെ ഗാനങ്ങളൊരുക്കുന്നത്. ആന്റണിയാണ് സിനിമറ്റോഗ്രഫി. ദീപാവലിക്ക് സിനിമയുടെ ടീസര്‍ പുറത്തിറങ്ങും. കൂടാതെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും തുടങ്ങിയിട്ടുണ്ട്.

Story Highlights simbu presents gold coins and clothes to 400 colleagues for Diwali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top