Advertisement

‘ആരംഭിക്കലാങ്കളാ..’ പുതിയ കമല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്ത്

November 7, 2020
Google News 2 minutes Read
kamal hassan vikram movie

തമിഴ് സിനിമയുടെ നടന വിസ്മയം കമല്‍ഹാസന്റെ പുതിയ സിനിമ വിക്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. കമലിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Read Also : തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍

വളരെ സ്റ്റൈലിഷായാണ് ചിത്രത്തിലെ കമലിന്റെ ലുക്ക്. ടീസറിലെ ‘ആരംഭിക്കലാങ്കളാ..’ എന്ന ഉലകനായകന്റെ ഡയലോഗും വൈറലാകുന്നുണ്ട്. ടീസര്‍ സൂചിപ്പിക്കുന്നത് ചിത്രം ക്രൈം ത്രില്ലറാണെന്നാണ്.

ലോകേഷ് കനകരാജാണ് സിനിമയുടെ സംവിധാനം. കമലിന്റെ 232 സിനിമയാണിത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം. സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധാണ്.

Story Highlights kamal hassan, vikram tamil movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here