ട്യൂഷന്‍ ഫീസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ പഠിക്കാം; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍

സ്‌കൂളിലെ പഠനത്തിനൊപ്പം തന്നെ മാതാപിതാക്കള്‍ കുട്ടികള്‍ക്കായി ട്യൂഷനുകളും ഏര്‍പ്പെടുത്തുന്നത് സാധാരണയാണ്. സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് മനസിലാകാത്ത പാഠഭാഗങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനുമായാണ് ഇത്തരത്തില്‍ ട്യൂഷന്‍ ക്ലാസുകളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നത്.
എന്നാല്‍, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ കുട്ടികളുടെ പഠനം വ്യത്യസ്തമായി. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വായിച്ചുമാത്രമല്ല, ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യം നിലവില്‍ ലഭ്യമാണ്. ഇത്തരത്തില്‍ നിരവധി സൗകര്യങ്ങളുണ്ടെങ്കിലും മികവുറ്റ, കൃത്യതയുള്ള വിവരങ്ങള്‍ എവിടെനിന്ന് കുട്ടികള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ പലപ്പോഴും ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നത്.
Read Also : പഠനനിലവാരത്തില്‍ ആശങ്കയുണ്ടോ ?; പാഠഭാഗങ്ങള്‍ സിനിമ പോലെ കണ്ട് പഠിക്കാന്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്
സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും. അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ട്യൂഷന്‍ നിലവില്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക.
സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തവും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് അതത് വിഷയങ്ങളിലെ വിദഗ്ധരാണ്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നാണ് മറ്റൊരു പ്രത്യേകത.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story Highlights – my tuition app, online education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here