സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 28 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാർ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥൻ (64), കൊല്ലം സ്വദേശി താജുദ്ദീൻ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയൽ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോർജ് (77), ചേർത്തല സ്വദേശിനി ക്രിസ് (30), ചേർത്തല സ്വദേശി സോമസുന്ദരൻ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണൻ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥൻ നായർ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമൻ (63), പട്ടിമറ്റം സ്വദേശി കെ.എൻ. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണൻ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂർ മിനലൂർ സ്വദേശി ഗോപാലൻ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരൻ (82), മുണ്ടൂർ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കൽ സ്വദേശി അബൂബക്കർ (78) കണ്ണൂർ ആന്തൂർ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുൾ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂർ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7201 പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 1042, കോഴിക്കോട് 971, തൃശൂർ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂർ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസർഗോഡ് 94 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights The state today confirmed 28 deaths due to covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top