Advertisement

കാത്തിരിപ്പിന് വിരാമം; 15-ാമത് പിറന്നത് പെൺകുഞ്ഞ്

November 7, 2020
Google News 2 minutes Read

അമേരിക്കൻ പൗരന്മാരായ കാതെറി ഷ്വാണ്ട്റ്റയുടെയും ജെ ഷ്വാണ്ട്റ്റിയുടെയും ജീവിതത്തിലെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ കുഞ്ഞു മാഗിയെത്തി. അമേരിക്കയിലെ മിഷിഗണിലാണ് കാതെറി ഷ്വാണ്ട്റ്റയുടെയും ജെ ഷ്വാണ്ട്റ്റിയുടെയും 15-ാമത്തെ കുട്ടിയാണ് മാഗി. ഇതിനൊക്കെ ഉപരി 14 സഹോദരന്മാരുടെ കുഞ്ഞു പെങ്ങൾ കൂടിയാണെന്നതാണ് മാഗിയുടെ വരവിന് പിന്നിലെ പ്രത്യേകത.

45 വയസുള്ള ഈ അമേരിക്കൻ ദമ്പതികൾക്ക് മാഗി പിറന്നിതിന് പിന്നിൽ വലിയ കഥ പറയാനുണ്ട്. 1993ൽ കൗരമകാലത്ത് പ്രണയത്തിലായവരാണ് കാതെറിയും ജെയും. 1993ൽ ഇരുവരും വിവാഹിതരായി. ഗേഫോൾഡ് ഹൈ സ്‌കൂളിൽ ഒന്നിച്ചു പഠിച്ച ഇരുവർക്കും ബിരുദം പൂർത്തിയാക്കും മുൻപ് തന്നെ മൂന്ന് കുട്ടികൾ പിറന്നു. തുടർച്ചയായ എല്ലാ പ്രസവത്തിലും ആൺകുട്ടികൾ ആയതിനെ തുടർന്നാണ് ഒരു പെൺകുഞ്ഞ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനായി 15-ാംമത് ജെ പെൺകുട്ടിയ്ക്ക് ജന്മം നൽകിയത്. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവർ പറയുന്നത്.

തന്റെ മാതാപിതാക്കൾക്ക് അവസാനം ഒരു പെൺകുഞ്ഞ് പിറന്നു, ഒരു പെൺകുഞ്ഞ് എന്ന ആവരുടെ ആഗ്രഹം അവർ ഒരിക്കലും അടക്കിവച്ചിരുന്നില്ലെന്ന് 28 വയസുകാരനും മാഗിയുടെ മൂത്ത സഹോദരനുമായ ടൈലർ പറഞ്ഞു. 28 കാരനായ ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.

Story Highlights The wait is over; 15th born baby girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here