സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതർ തൃശൂർ ജില്ലയിൽ; 864 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 864 പേർക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചതും തൃശൂർ ജില്ലയിലാണ്.
അതേസമയം, ജില്ലയിൽ ഇന്ന് 423 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,109 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 45,832 ആണ്. 35,376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.


ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 840 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Story Highlights Thrissur district has the highest number of cases in the state; Kovid confirmed 864 more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top