മുന്‍ എംഎല്‍എ എം നാരായണന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കുഴല്‍മന്ദം മുന്‍ എംഎല്‍എ എം നാരായണന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നു നാരായണന്റേതെന്നും കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കുറിപ്പ്;
സിപിഐഎം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.
നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിനൊപ്പം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.
കൊവിഡ് ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എം നാരായണന്‍. രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്.
രണ്ടുതവണ കുഴല്‍മന്ദം എംഎല്‍എ ആയിയിരുന്നു. ദീര്‍ഘകാലം സിപിഐഎം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.
Story Highlights – m narayanan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here