Advertisement

ഐപിഎൽ ക്വാളിഫയർ 2: ഡൽഹി ബാറ്റ് ചെയ്യും

November 8, 2020
1 minute Read
dc srh ipl qualifier

ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായി ഡൽഹി ഇറങ്ങുമ്പോൾ സൺറൈസേഴ്സ് നിരയിൽ മാറ്റങ്ങളില്ല.

പൃഥി ഷാ ഡാനിയൽ സാംസ് എന്നിവർക്ക് പകരം പ്രവീൺ ദുബേ, ഷിംറോൺ ഹെട്മെയർ എന്നിവരാണ് ഡൽഹി നിരയിൽ മടങ്ങിയെത്തിയത്. ഇതോടെ ശിഖർ ധവാനൊപ്പം അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഹൈദരാബാദ് നിരയിൽ മാറ്റങ്ങളില്ല.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടും. മുംബൈ ഇന്ത്യൻസാണ് ഫൈനൽ എതിരാളികൾ.

Story Highlights delhi capitals sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top