കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ എംഎൽഎ എം. നാരായണൻ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം. നാരായണൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്.

രണ്ടുതവണ കുഴൽമന്ദം എംഎൽഎ ആയിയിരുന്നു. ദീർഘകാലം സിപിഐഎം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

Story Highlights M Narayanan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top