കൊല്ലം ദിവാകരൻ നായർ കൊലപാതകം; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കൊല്ലം ദിവാകരൻ നായർ കൊലപാതകത്തിൽ പ്രതികളെ കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വസ്തു തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് എത്താറായിട്ടില്ല. കൊലപാതക സംഘം സഞ്ചരിച്ച കാർ ഡ്രൈവറെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊല്ലം ഇടമാട് സ്വദേശി ദിവാകരൻ നായരുടെ കൊലപാതകത്തിൽ നാല് പ്രതികളെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവാകരൻ നായരുടെ സഹോദരന്റെ മരുമകളുടെ അച്ഛൻ അനിൽ കുമാർ, ക്വട്ടേഷൻ സംഘാഗം രാജേഷ് എന്നിവരെയാണ് ഇളാമാട് എത്തിച്ച് തെളിവെടുത്തത്. കൊല നടത്തുന്നതിന് ഒരാഴ്ച മുൻപ് ദിവാകരൻ നായരുടെ സഹോദരനും അറസ്റ്റിലായ പ്രതികളും തമ്മിൽ തർക്കം നിലനിന്നിരുന്ന വസ്തുവിൽ എത്തുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ദിവാകരൻ നായരുടെ മകൻ രാകേഷിൽ നിന്നും ഭാര്യ ഗംഗാ കുമാരിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അഞ്ചാം പ്രതിയും കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഡ്രൈവറുമായ അനൂപിനെ പിടികൂടാനായിട്ടില്ല. ദിവാകരൻ നായരുമായി തർക്കമുണ്ടായിരുന്ന സഹോദരനുൾപ്പെടെയുള്ള ബന്ധുക്കളിലേക്കും അന്വേഷണം എത്തിയിട്ടുമില്ല.

കഴിഞ്ഞ മാസം 25നാണ് എറണാകുളം ബ്രഹ്മപുരത്ത് വഴിയരികിൽ ദിവാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്.

Story Highlights Kollam Divakaran Nair murder case; The accused were brought for evidence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top