Advertisement

ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെയും അറസ്റ്റ് ചെയ്യാൻ നീക്കം നടന്നുവെന്ന് കുമ്മനം രാജശേഖരൻ

November 8, 2020
Google News 1 minute Read
financial fraud case against Kummanam Rajasekharan

തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന് തന്നെ തന്നെയും അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കം നടന്നു. ഗൂഢാലോചനയിൽ പൊലീസും പങ്കുചേർന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സാധാരണ ഗതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അറിയിക്കുകയോ, വിശദീകരണം തേടുകയോ ചെയ്യാറുള്ള പൊലീസ് ഇവിടെ അത് ചെയ്തില്ല. പണം നൽകാൻ കമ്പനി ഉടമ തയ്യാറായിട്ടും ഒത്ത് തീർപ്പിന് പരാതിക്കാരൻ തയ്യാറാവാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. വ്യക്തിഹത്യ ലക്ഷ്യംവച്ചുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.

Story Highlights Kummanam rajasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here