ക്വാറന്റീനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; അർണബിനെ ജയിലേക്ക് മാറ്റി

റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ക്വാറന്റീനിലായിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് റായ്ഗഡ് പൊലീസ് അർണബിനെ ജയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കസ്റ്റഡിയിൽ കഴിയുന്ന അർണബിന് പോൺ ലഭിച്ചതിനെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം, തന്റെ ജീവന് ഭീഷണിയുള്ളായും ജയിലിൽ വച്ച് മർദനമേൽക്കേണ്ടി വന്നതായും അർണബ് ജയിലിലേക്ക് മാറ്റുന്നതിനിടെ പ്രതികരിച്ചു.
അതേസമയം, അർണബിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.
Story Highlights – Mobile phone used in quarantine; Arnab was transferred to jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here