Advertisement

നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കും

November 8, 2020
Google News 1 minute Read

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാംപ്രതിയായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചു. ഇതിനിടയിൽ നിക്ഷേപ തട്ടിപ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി.

ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകാതായതോടെയാണ് ഒളിവിൽ പോയെന്ന ആക്ഷേപമുയർന്നത്. എം. സി കമറുദ്ദീന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയതോടെ പൂക്കോയ തങ്ങളെ കുറിച്ചും വിവരമില്ലാതെയായി. കേസിൽ ഒന്നാം പ്രതിയായ തങ്ങൾക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചത്. നാളെ ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന.

അറുപതോളം സാക്ഷികളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തത്. മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങൾ കേസിൽ ഒന്നാംപ്രതിയാണ്.

Story Highlights Pookkoya thangal, M C Kamarudhin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here