Advertisement

ശക്തമായ കാറ്റും മഴയും; കുമരകം- വെച്ചൂര്‍ റോഡില്‍ മരം ഒടിഞ്ഞു വീണു

November 8, 2020
Google News 1 minute Read
rain tree fall down

ശക്തമായ കാറ്റില്‍ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, ആറ്റുചിറ ഭാഗങ്ങളില്‍ നാശനഷ്ടം. നിരവധിയിടങ്ങളില്‍ മരം കടപുഴകി വീണ് വീടുകള്‍ക്ക് കേടുപാടുണ്ടായി. കുമരകം- വെച്ചൂര്‍ റോഡില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

Read Also : ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

അതേസമയം കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ 40 കി മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights climate, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here