Advertisement

കോഴിക്കോട് റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം; ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

November 8, 2020
Google News 2 minutes Read

കോഴിക്കോട് കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെമ്പനോട കിഴക്കരക്കാട്ട് സിജോ(35)യാണ് ബന്ധുവായ ചാക്കോയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

സിജോയുടെ വീടിന്റെ അതിർത്തിയിലൂടെ റോഡ് വെട്ടുന്നതിനെ തുടർന്ന് വർഷങ്ങളായി നിലനിൽക്കുന്ന തർക്കം ഇന്ന് ജെസിബി എത്തി റോഡ് വെട്ടാൻ തുടങ്ങിയതോടെ രൂക്ഷമാവുകയും കത്തി കുത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ സിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights the young man death by relative in kozhikkod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here