സാഹയ്ക്ക് പരുക്ക്: ടെസ്റ്റ് മത്സരങ്ങളിൽ പന്ത് തന്നെ കീപ്പറായേക്കും

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയക്കെതിരെ ഋഷഭ് പന്ത് തന്നെ വിക്കറ്റ് സംരക്ഷിച്ചേക്കും. ലോകേഷ് രാഹുൽ, സഞ്ജു സാംസൺ എന്നീ രണ്ട് ഓപ്ഷനുകൾ കൂടി ഉണ്ടെങ്കിലും ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട പന്തിനെത്തന്നെ കീപ്പിംഗ് ചുമതല ഏല്പിക്കാനാണ് സാധ്യത. ബാക്കപ്പ് കീപ്പറായി മറ്റാരെയെങ്കിലും ഉൾപ്പെടുത്താനുള്ള സാധ്യതയും കുറവാണ്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സാഹയ്ക്ക് ആദ്യം പരുക്കേറ്റത്. എങ്കിലും മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിലും സാഹ ഇറങ്ങി. അപ്പോൾ പരുക്ക് വഷളായി. പിന്നീട് നടന്ന രണ്ട് പ്ലേ ഓഫ് മത്സരങ്ങളിലും സാഹ കളിച്ചിരുന്നില്ല.
Read Also : ഓസീസ് പര്യടനത്തിൽ കോലി ആദ്യ രണ്ട് ടെസ്റ്റ് മാത്രമേ കളിക്കൂ എന്ന് സൂചന
ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.
അതേ സമയം, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ടീമിനൊപ്പം സഞ്ചരിച്ച് ഫിസിയോ നിതിൻ പട്ടേലിനും ട്രെയിനർ നിക്ക് വെബിനും കീഴിൽ പരുക്കിൽ മുക്തനാവാൻ ശ്രമം നടത്തുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights – Wriddhiman Saha has hamstring tear; all eyes on BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here