ഓസീസ് പര്യടനത്തിൽ കോലി ആദ്യ രണ്ട് ടെസ്റ്റ് മാത്രമേ കളിക്കൂ എന്ന് സൂചന

Virat Kohli miss Tests

ഓസീസ് പര്യടനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റ് മാത്രമേ കളിക്കൂ എന്ന് സൂചന. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന സമയത്താണ് വിരാടും അനുഷ്കയും തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ നായകൻ ഇന്ത്യയിലേക്ക് പറക്കുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരങ്ങളുടെ സമയത്ത് താൻ ഉണ്ടാവുമോ ഇല്ലയോ എന്നതു സംബന്ധിച്ച് കോലി ബിസിസിഐ ഒന്നും അറിയിച്ചിട്ടില്ല. കുടുംബത്തിനാണ് ബിസിസിഐ പ്രഥമ പരിഗണന നൽകുന്നതെന്നും പെറ്റേണിറ്റി ബ്രേക്ക് എടുക്കാൻ താരം തീരുമാനിച്ചാൽ അദ്ദേഹത്തെ അതിന് അനുവദിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Read Also : വിവാദങ്ങൾ അവസാനിക്കുന്നു; രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും

അതേ സമയം, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം പുറപ്പെട്ടേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ടീമിനൊപ്പം സഞ്ചരിച്ച് ഫിസിയോ നിതിൻ പട്ടേലിനും ട്രെയിനർ നിക്ക് വെബിനും കീഴിൽ പരുക്കിൽ മുക്തനാവാൻ ശ്രമം നടത്തുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

Story Highlights Virat Kohli likely to miss last 2 Tests vs australia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top