Advertisement

ഏറ്റവും അധികം കളക്ഷനുള്ള സിനിമകളുടെ ഭാഗമായ അഭിനേതാവ് സ്കാർലെറ്റ് ജൊഹാൻസൺ

4 days ago
Google News 2 minutes Read

ഏറ്റവും അധികം കളക്ഷനുള്ള സിനിമകളുടെ ഭാഗമായ അഭിനേതാവ് സ്കാർലെറ്റ് ജൊഹാൻസൺ. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്ക്സൺ എന്നീ സൂപ്പർതാരങ്ങളെ കടത്തി വെട്ടിയാണ് സ്കാർലറ്റ് ജൊഹാൻസൺ ഈ നേട്ടം കൈവരിക്കുന്നത്.

33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് നടി ഭാഗമായ ചിത്രങ്ങളെല്ലാം കൂടി സമ്പാദിച്ചത്. 44 ചിത്രങ്ങളിൽ നിന്നും 14.3 ബില്യൺ ഡോളറായിരുന്നു റോബർട്ട് ഡൗണി ജൂനിയർ ഭാഗമായ ചിത്രങ്ങളെല്ലാം കൂടി നേടിയത്. ഇരുവർക്കും തൊട്ടു പിറകെയുള്ളത് സാമുവൽ എൽ ജാക്‌സൺ, സോ സൽഡാന, ക്രിസ് പ്രാറ്റ്, ടോം ക്രൂസ്, വിൻ ഡീസൽ, ക്രൈസ്റ്റ് ഹെംസ്വർത്ത് എന്നിവരാണ്.

ജുറാസിക്ക് വേൾഡ് റീബെർത്ത് എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഈ വർഷം സ്കാർലറ്റ് ജോഹാൻസന്റെതായി റിലീസിനെത്തിയ ചിത്രം. 20 മില്യൺ ഡോളറാണ് (170 കോടി രൂപ) താരം ഒരുക്കി ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. കൂടാതെ ഭീമൻ കോസ്മെറ്റിക്ക് ബിസിനസും സ്കാർലെറ്റ് ജോഹാൻസനുണ്ട്.

മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ നടാഷ റൊമാനോഫ് (ബ്ലാക്ക് വിഡോ) എന്ന കഥാപാത്രത്തിലൂടെ ആഗോളശ്രദ്ധ നേടിയ താരം മാര്യേജ് സ്റ്റോറി, ലൂസി, അണ്ടർ ദി സ്കിൻ, ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനേത്രി എന്നും പേരെടുത്തിരുന്നു. മികച്ച നടി, സഹനടി എന്നിങ്ങനെ 2 തവണ ഓസ്കറിനും സ്കാർലെറ്റ് ജോഹാൻസണെ നാമനിർദേശം ചെയ്തിട്ടുണ്ട്.

Story Highlights :Scarlett Johansson Becomes Hollywood’s Highest Grossing Lead Actor With ‘Jurassic World Rebirth’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here