‘മകൾ ആത്മഹത്യ ചെയ്യില്ല’; കൊന്നത് ഭർത്താവിന്റെ ക്വട്ടേഷൻ സംഘം’; ഗുരുതര ആരോണവുമായി രഹ്നയുടെ പിതാവ്

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ് ആണെന്നും രാജൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

ബിനേഷിന്റെ ക്വട്ടേഷൻ സംഘമാണ് മകളെ കൊന്നത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിർത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാൻ ബിനേഷ് കൊലപ്പെടുത്തുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജൻകുട്ടി വ്യക്തമാക്കി.

Read Also :മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ

ഇന്നലെയാണ് രഹ്നയേയും മക്കളായ ആദിത്യൻ, അർജുൻ, അനന്ദു എന്നിവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

Story Highlights Rahna, Found dead, Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top