നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരു കിലോ നൂറു ഗ്രാം സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. പുലർച്ചെ ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന തൃശൂർ സ്വദേശി ടി സുധീബ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ശരീരത്തിൽ ഒളിപ്പിച്ച് അനധികൃതമായി കടത്തുവാൻ ശ്രമിച്ച ഒരു കിലോ നൂറു ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാണ് വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. പരിശോധനകൾ എല്ലാം പൂർത്തീകരിച്ച് ഗ്രീൻ ചാനലിൽ കൂടി പുറത്തേക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

Story Highlights Gold hunt at Nedumbassery airport; One kilogram and one hundred grams of gold were seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top