കൊല്ലം ജില്ലയിൽ ഇന്ന് 236 പേർക്ക് കൊവിഡ്; എറണാകുളത്ത് 433 പേർക്കും

കൊല്ലം ജില്ലയിൽ ഇന്ന് 236 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 3 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 3 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 454 പേർ രോഗമുക്തി നേടി.

എറണാകുളത്ത് 433 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 115 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

അതേസമയം, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. പുതുതായി 18 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 827 പേർ രോഗ മുക്തി നേടി. നിലവിൽ 10805 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights kollam covid, eranakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top