Advertisement

കോതമംഗലം പളളി തർക്ക കേസ്; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

November 9, 2020
Google News 2 minutes Read

കോതമംഗലം പളളിത്തർക്കക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിധി നടത്തിപ്പിന് സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നതായും കോടതി കുറ്റപ്പെടുത്തി.

കോതമംഗലം മാർത്തോമ്മൻ ചെറിയപളളിക്കേസിൽ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. പൊലീസുകാരെ തദ്ദേശ തെരഞ്ഞെടുപ്പ് , ശബരിമല തീർത്ഥാടന ഡ്യൂട്ടികൾക്കായി നിയോഗിച്ചതിനാൽ പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് പ്രായോഗിക തടസമുണ്ടെന്ന് സർക്കാർ കോടതിയിൽ നിലപാടെടുത്തു. പള്ളിത്തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുകയാണെന്ന് കോടതി വിമർശിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പേരിൽ പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും ഇത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിധി നടത്തിപ്പിനായി അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്ന് സർക്കാർ വാദിച്ചു. പള്ളി പിടിച്ചെടുത്ത് കൈമാറുന്നതിനായി കേന്ദ്ര സേനയയെ നിയോഗിക്കുന്നതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിൽ ഇനിയെന്തെങ്കിലും ചെയ്യാനാകുമോയെന്ന് നാളെത്തന്നെ അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് നാളെ പരിഗണിക്കുന്നതിനായി മാറ്റി.

Story Highlights Kothamangalam church dispute case; Criticism of the High Court by the State Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here