അസദുദ്ദീന്‍ ഒവൈസിയെ സൂക്ഷിക്കുക; മതേതര പാര്‍ട്ടികളോട് കോണ്‍ഗ്രസ്

asaduddin owaisi

ബിഹാറിലെ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് എതിരെ കോണ്‍ഗ്രസ്. വോട്ട് ഭിന്നിപ്പിക്കുന്നയാളാണ് ഒവൈസിയെന്നും മതേതര പാര്‍ട്ടികള്‍ ഒവൈസിയെ സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കം ഒരുപരിധി വരെ വിജയിച്ചു. എല്ലാവരും വോട്ട് ഭിന്നിപ്പിക്കുന്ന ഒവൈസിയെ സൂക്ഷിക്കുക’ എന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Read Also : ബിഹാര്‍ ക്ലൈമാക്‌സിലേക്ക്; മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ

20 സ്ഥാനാര്‍ത്ഥികളെയാണ് ഒവൈസിയുടെ പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം വിഭാഗം കൂടുതല്‍ ഉള്ള ഇടങ്ങളില്‍ ആണിത്. അങ്ങനെയുള്ള മിക്ക സീറ്റുകളിലും ജെഡിയുവാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എഐഎംഐഎം വക്താവ് അസിം വാക്വര്‍ രംഗത്തെത്തി. ഞങ്ങളെ ഇങ്ങനെ വിളിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കിട്ടിയെന്നും അവരുടെ വായ് ഇപ്പോഴും ഭാവിയിലേക്കും അടഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എഐഎംഐഎം മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും രണ്ട് സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.

Story Highlights Asaduddin Owaisi, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top