ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് എന്‍ഡിഎ 119 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഹാസഖ്യം 116 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി നേടി. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.
Story Highlights – Bihar Assembly election results; NDA alliance raises lead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here