മധ്യപ്രദേശില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ദിഗ് വിജയ് സിംഗ്

മധ്യപ്രദേശില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ടവയിലാണ് കൃത്രിമം നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകളില്‍ തങ്ങള്‍ തോല്കാന് സാധ്യതയില്ലായിരുന്നു, പക്ഷേ തങ്ങള്‍ തോറ്റെന്നും അദ്ദേഹം പറഞ്ഞു.
Read Also : ചിത്രം മാറി; മാപ്പ് പറഞ്ഞ് ദിഗ് വിജയ് സിംഗ്
ഇന്‍ഡോറില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായി. അതേസമയം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വൈകുന്നേരം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കും. നേരത്തെ മുഴുവന്‍ ഫലവും പുറത്തുവരട്ടെയെന്നും വിധി എന്തുതന്നെയായാലും ബഹുമാനിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.
അതേസമയം രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി.
വ്യക്തമായ ലീഡാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത്. സുരക്ഷിത ഭരണവുമായി മുന്നോട്ട് പോകാന്‍ ഒമ്പത് സീറ്റ് മാത്രം വേണ്ടയിടത്ത് ബിജെപി നിലവില്‍ 16 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ മടങ്ങിവരവ് ഇല്ലെന്ന് ഉറപ്പായി. ബിഎസ്പിയും ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്പിയുമായി രഹസ്യ കൂട്ടുകെട്ട് നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.
Story Highlights – digvijay singh, evm tampering
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here