പതിനാലാമത് അര്‍ബന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍ സമ്മേളനത്തിന് കൊച്ചി വേദിയാകും

Urban Mobility International Conference

കേന്ദ്ര നഗരകാര്യ മന്ത്രാലയം അടുത്തവര്‍ഷം സംഘടിപ്പിക്കുന്ന പതിനാലാമത് അര്‍ബന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍ സമ്മേളനത്തിന് കൊച്ചി വേദിയാകും. ഓണ്‍ലൈനില്‍ നടന്ന പതിമൂന്നാമത് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് കേന്ദ്ര നഗരകാര്യ സെക്രട്ടറി ദുര്‍ഗശങ്കര്‍ മിശ്ര ഇക്കാര്യം അറിയിച്ചത്. ഗതാഗത മേഖലയില്‍ നഗരം കൈവരിച്ച വളര്‍ച്ച കണക്കിലെടുത്താണ് കൊച്ചി തെരഞ്ഞെടുക്കപ്പെട്ടത്. സംയോജിത ജല കര ഗതാഗത മാതൃക കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ നഗരമാണ് കൊച്ചി. 2021 ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് സമ്മേളനം.

Story Highlights Kochi will be the venue for Urban Mobility International Conference

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top