ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; 100 ലധികം മണ്ഡലങ്ങളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്

Leading the RJD alliance in more than 100 constituencies

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആദ്യ മണിക്കൂറില്‍ തന്നെ 100 മണ്ഡലങ്ങളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 107 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് വ്യക്തമായ ലീഡ്. 70 ഇടങ്ങളില്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്. എല്‍ജെപി ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്.

ലീഡ്; ആര്‍ജെഡി- 79, കോണ്‍ഗ്രസ്- 16, ഇടത് പാര്‍ട്ടികള്‍-7….
ലീഡ്- ജെഡിയു-27, ബിജെപി- 31…..

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിടുന്നതിന് മുൻപേ നൂറിലേറെ സീറ്റുകളിൽ മഹാസഖ്യം ലീഡ് പിടിച്ചു. എൻഡിഎ 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളിൽ ഇടത് പാർട്ടികളും ലീഡ് ചെയ്യുന്നുണ്ട്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top