Advertisement

ബിഹാർ തെരഞ്ഞെടുപ്പ്; ലീഡ് ഉയർത്തി ഇടതുപക്ഷം

November 10, 2020
1 minute Read
lef leads in bihar election

ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ലീഡ് നേടി ഇടതുപക്ഷ പാർട്ടികൾ. സിപിഐ, സിപിഐഎംഎൽ എന്നിവരാണ് ലീഡ് ഉയർത്തിയിരിക്കുന്നത്. സിപിഐ 16 സീറ്റിലും, സിപിഐഎം 4 സീറ്റിലുമാണ് മഹാഘട്ബന്ധന്റെ മത്സരിക്കുന്നത്.

അതേസമയം, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എൻഡിഎ മുന്നേറുകയാണ്. 132 സീറ്റുകളിൽ എൻഡിയെയാണ് മുന്നേറുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം മഹാസഖ്യത്തിന് നഷ്ടമായി. മഹാഘട്ബന്ധന്റെ ലീഡ് നില നൂറിൽ നിന്ന് 98 ലേക്ക് താഴ്ന്നു.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Story Highlights lef leads in bihar election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top