ബിഹാര്‍ മന്ത്രിസഭയിലെ പതിനാല് മന്ത്രിമാരില്‍ എട്ടുപേരും ക്രിമിനല്‍ കേസ് പ്രതികള്‍

ബിഹാറില്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത പതിനാല് മന്ത്രിമാരില്‍ എട്ടുപേരും ക്രിമിനല്‍ കേസ് പ്രതികള്‍. മന്ത്രിമാര്‍ തന്നെയാണ് സത്യവാങ്മൂലത്തില്‍ ഇക്കാര്യം അറിയിച്ചതെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടുകള്‍ (എഡിആര്‍) സൂചിപ്പിക്കുന്നു.
ആറ് മന്ത്രിമാര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരാണ്. ഇതില്‍ ജാമ്യമില്ലാത്ത കേസുകളും അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ട കേസുകളും ഉള്‍പ്പെടുന്നു. മന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ജെഡിയുവിലെ രണ്ട് മന്ത്രിമാര്‍ക്കും ബിജെപിയില്‍ നിന്നുള്ള നാല് മന്ത്രിമാര്‍ക്കും ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച് സെക്യുലറില്‍ നിന്നുള്ള ഒരു മന്ത്രിക്കും വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു മന്ത്രിക്കും എതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്.
മാത്രമല്ല, ഇവരില്‍ 13 പേര്‍ കോടിപതികളുമാണ്. ഇവരുടെ ശരാശരി ആസ്തി 3.93 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആസ്തി ഏറ്റവും കൂടുതലുള്ള മന്ത്രി തരാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മേവാ ലാല്‍ ചൗധരിയാണ്. 12.31 കോടിയാണ് മന്ത്രിയുടെ ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി അശോക് ചൗധരിയാണ്. 72.89 ലക്ഷമാണ് ആസ്തി.
നാല് മന്ത്രിമാര്‍ക്ക് എട്ടാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. 10 മന്ത്രിമാര്‍ക്ക് ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസമുണ്ട്.
Story Highlights – 57% Bihar ministers have declared criminal cases against them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here