ലൈസൻസ് പുതുക്കാൻ കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിപൊട്ടി; ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു

തോക്കിന്റെ ലൈസൻസ് പുതുക്കാനെത്തിയ ആളുടെ കൈയ്യിൽ ഇരുന്ന് വെടി പൊട്ടി. ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മിനി സിവിൽ സ്‌റ്റേഷനിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

വ്യവസായിയായ തെള്ളകം മടപ്പാട്ട് ബോബൻ തോമസിന്റെ കൈവശമിരുന്ന തോക്ക് ലൈസൻസ് പുതുക്കുന്നതിനായി കൊണ്ടുവന്നതിനിടയിലാണ് തോക്കിലുണ്ടായിരുന്ന വെടിയുണ്ട പൊട്ടിയത്. സമീപത്തുണ്ടായിരുന്ന സെക്ഷൻ ക്ലർക്ക് അനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ലൈസൻസ് പുതുക്കുന്നതിനായി സിവിൽ സ്റ്റേഷനിലെത്തിയ ബോബൻ തോമസിനെ വിളിക്കാൻ പുറത്തിറങ്ങുകയും ഇരുവരും തഹസിൽദാറിന്റെ ക്യാബിനിലേക്ക് വരുന്നതിനിടയിലാണ് തോക്ക് കൈയ്യിലിരുന്ന് പൊട്ടിയത്.

തോക്ക് പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ വെടിയുണ്ട കൊണ്ടുവരേണ്ടതില്ലെന്ന ചട്ടം നിലനിൽക്കെ, തോക്ക് ഉപയോഗിക്കാൻ യോഗ്യനല്ലെന്ന് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.

Story Highlights Shot from gun brought to renew license; The officers miraculously escaped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top