Advertisement

ക്രിക്കറ്റ് പിച്ചിൽ നിന്ന് തെരഞ്ഞെടുപ്പ് കളത്തിലേക്ക്; ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി തേജസ്വി യാദവ്

November 10, 2020
1 minute Read
who is tejaswi yadav

ഇന്ന് ഉച്ചയോടെ ബിഹാറിന്റെ തലവിധി എന്തെന്ന് അറിയാം. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സത്യമായാൽ 31 കാരനായ യുവത്വം നിറഞ്ഞ മുഖ്യമന്ത്രിയേയാകും ബിഹാറിന് ലഭിക്കുക- തേജസ്വി യാദവ്. ആർജെഡിയുടെ തേജസ്വി യാദവ് നയിക്കുന്ന മഹാഘട്ബന്ധനാണ് ആദ്യ ഫലസൂചനകൾ വരുമ്പോൾ മുന്നിട്ട് നിൽക്കുന്നത്.

ക്രിക്കറ്റ് താരമായിരുന്ന തേജസ്വി യാദവ് അച്ഛന്റെ വഴിയായ രാഷ്ട്രീയത്തിലേക്ക് എത്തിയത് ആകസ്മികമായല്ല. പിതാവ് ലാലു പ്രസാദ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികളിലു പ്രചാരണത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു തേജസ്വി.

1989 നവംബർ 10നാണ് തേജസ്വി യാദവിന്റെ ജനനം. ഡൽഹി ഡെയർ ഡെവിൾസ് ഐപിഎൽ ടീമിൽ അംഗമായിരുന്ന തേജസ്വി 2008 മുതൽ 2012 വരെ കളിച്ചു. 2009 ൽ ഝാർഖണ്ഡ് ടീമിൽ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചിട്ടുണ്ട്. ക്രിക്കറ്റർ എന്ന നിലയിൽ കരിയറിൽ തിളങ്ങാൻ തേജസ്വി യാദവിന് സാധിച്ചിരുന്നില്ല.

2015 ലാണ് ബിഹാർ അംബ്ലി തെരഞ്ഞെടുപ്പിലൂടെ തേജസ്വി സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തുന്നത്. രാഘോപുർ സീറ്റിലാണ് തേജസ്വി മത്സരിച്ചത്. ജെഡിയു-ആർജെഡി സഖ്യം വിജയിച്ച് നിതീഷ് കുമാർ മുഖ്യമന്ത്രിയായതോടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.

2017 ജൂലൈ മുതൽ ബിഹാൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിഹാറിലെ മഹാഘട്ബന്ധൻ നയിക്കുന്നത് തേജസ്വി യാദവാണ്.

നവംബർ 9നാണ് 31 തികഞ്ഞ തേജസ്വി യാദവ് വിജയിച്ചാൽ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോർഡ് ഇടും.

Story Highlights who is tejaswi yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top