ആംബുലൻസ് പീഡനക്കേസ്;പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല. പ്രതിയുടെ പ്രവർത്തി മൂലം പെൺകുട്ടിക്ക് കടുത്ത മാനസികാഘാതം ഏറ്റു.
വിവാഹിതനായ പ്രതി കരുതികൂട്ടിയാണഅ കൃത്യം നടത്തിയതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.

സെപ്റ്റംബർ 5നു രാത്രിയാണ് ആറന്മുളയ്ക്ക് അടുത്ത് നാൽക്കാലിക്കൽ പാലത്തിന് സമീപം കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ചത്. വധ ശ്രമകേസിൽ ഉൾപ്പെടെ പ്രതിയായ നൗഫലിനെ അന്നുരാത്രി തന്നെ പൊലീസ് പിടികൂടുകയും 47-ാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

Story Highlights Ambulance torture case accused’s bail plea rejected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top