Advertisement

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം

November 11, 2020
Google News 2 minutes Read
govt gives chance for covid patients to vote

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളിൽ കൊവിഡ് ബാധിച്ചവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഇതിനായി ഏർപ്പെടുത്തും.

Story Highlights govt gives chance for covid patients to vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here