പ്ലസ്ടു കോഴ ആരോപണം: കെഎം ഷാജിയെ എൻഫോഴ്‌സമെന്റ് ഇന്നും ചോദ്യം ചെയ്യും

km shaji enforcement interrogation

പ്ലസ്ടു കോഴ ആരോപണത്തിൽ മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയെ എൻഫോഴ്‌സമെന്റ് ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലെ ഇ.ഡി ഓഫിസിൽവച്ചാണ് ചോദ്യം ചെയ്യൽ.

ഇന്നലെ 14 മണിക്കൂറോളമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്നായിരുന്നു കെ.എം ഷാജിയുടെ മറുപടി. തനിക്കെതിരായ വിജിലൻസ് കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിച്ച ഷാജി എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും വ്യക്തമാക്കി.

വേങ്ങരയിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഇന്ന് ഹാജരാക്കാൻ ഇ.ഡി കെഎം ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights km shaji enforcement interrogation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top