തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി

Local elections; NCP with rebellious move

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത നീക്കവുമായി എന്‍സിപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എന്‍സിപി മത്സരിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പരാതിയാണ് വിമത നീക്കത്തിന് പിന്നില്‍. സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഇത്തവണ നല്‍കിയില്ലെന്നും സീറ്റുവിഭജനത്തില്‍ സിപിഐഎം വിവേചനം കാണിച്ചു എന്നുമാണ് എന്‍സിപിയുടെ പരാതി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാവി തീരുമാനമെടുക്കാന്‍ എന്‍സിപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. കോഴിക്കോടും കുട്ടനാട്ടിലും പാലായിലും ഉള്‍പ്പെടെ സീറ്റുകള്‍ കുറഞ്ഞു എന്നാണ് എന്‍സിപിയുടെ പരാതി. ജോസ് കെ.മാണി വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കി എന്നും എന്‍സിപിക്ക് പരാതിയുണ്ട്.

Story Highlights Local elections; NCP with rebellious move

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top