സൂക്ഷിക്കേണ്ടത് മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കണം; ഫൈസർ വാക്സിൻ ഇന്ത്യയിൽ വിതരണം വെല്ലുവിളിയാവും

Pfizer vaccine difficult India

ഫൈസർ കമ്പനിയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടാവുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതും സാധാരണ താപനിലയിലാണെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതും വെല്ലുവിളിയാകുമെനാണ് അദ്ദേഹം വിശദീകരിച്ചത്. കൊവിഡിനെതിരെ ഫൈസർ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.

Read Also : 2022 വരെ സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാവില്ല; എയിംസ് ഡയറക്ടർ

“ഫൈസർ വാക്‌സിൻ -70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഇതൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ ഈ താപനിലയിൽ വാക്‌സിൻ സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്”, രൺദീപ് ഗുലേറിയ പറഞ്ഞു.

വാക്സിൻ സൂക്ഷിക്കാൻ പ്രത്യേകം കോൾഡ് സ്റ്റോറേജുകൾ സജ്ജമാക്കേണ്ടി വരും. അതിനായി ഒട്ടേറെ പണം മുടക്കേണ്ടിയും വരും. വാക്സിൻ കൊണ്ടുവൻ സൂക്ഷിച്ചാലും വലിയ ചെലവ് ആകുന്നതു കൊണ്ട് തന്നെ സാധാരണക്കാർക്ക് വാക്സിൻ ഉപയോഗിക്കുക ബുദ്ധിമുട്ടാവും. ഒരു ഡോസിന് ഏകദേശം 2746 രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. -70 ഡിഗ്രി സെൽഷ്യസിൽ 6 മാസത്തോളം വാക്സിൻ സൂക്ഷിക്കാനാവും. 2-8 ഡിഗ്രി സെൽഷ്യസിൽ അഞ്ച് ദിവസത്തേക്കും സൂക്ഷിക്കാം.

Story Highlights Pfizer vaccine to be expensive, difficult to deliver in India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top