Advertisement

2022 വരെ സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാവില്ല; എയിംസ് ഡയറക്ടർ

November 8, 2020
Google News 2 minutes Read
coronavirus vaccine common people

2022 വരെ സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാവില്ല എന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാജ്യത്ത് കച്ചവടത്തിനായി വാക്സിൻ എത്തണമെങ്കിൽ ഒരു വർഷത്തിനു മുകളിൽ കാത്തിരിക്കേണ്ടി വരുമെന്നാണ് കൊവിഡ് മാനേജ്മെൻ്റ് ടാസ്ക് ഫോഴ്സിലെ അംഗം കൂടിയായ ഡോ. രൺദീപിൻ്റെ വിശദീകരണം. സിഎൻഎൻ-ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

“രാജ്യത്ത് ജനസംഖ്യ കൂടുതൽ ആയതിനാൽ ആളുകളിലേക്ക് എത്തിപ്പെടുക ബുദ്ധിമുട്ടായിരിക്കും. പക്ഷേ, രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടാമതൊരു വാക്സിൻ കണ്ടെത്തിയാൽ, അത് ആദ്യം കണ്ടെത്തിയ വാക്സിനേക്കാൾ ഫലപ്രദമാണെങ്കിൽ അത് എങ്ങനെ ആളുകളിൽ എത്തിക്കും എന്നത് മറ്റൊരു വെല്ലുവിളിയാണ്. ആർക്ക് ഏത് വാക്സിനാണ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടതും വെല്ലുവിളിയാണ്.”- അദ്ദേഹം പറഞ്ഞു.

Read Also : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 26000 പേരിലേക്ക്

അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക് കടക്കുകയാണ്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. മൂന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ.) അനുമതി നൽകി. ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്.

Story Highlights No coronavirus vaccine for common people till 2022: AIIMS Director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here