തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരാഴ്ചയ്ക്ക് ശേഷം വോട്ട് ചെയ്യാനാവശ്യപ്പെട്ട് ട്രംപിന്റെ മകൻ

പലപ്പോഴും സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ പിൻവലിച്ചാലും ആരുടെയെങ്കിലും കണ്ണിൽപെട്ടാൽ അത് പിന്നീട് പൊല്ലാപ്പായി മാറാറുണ്ട്. അത്തരമൊരു ട്വിറ്റർ സന്ദേശത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുകയാണ് ഡോണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ്.
അമേരിക്കൻ തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരാഴ്ച പിന്നിടുമ്പോൾ ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എറിക് ട്രംപ്. സന്ദേശം നിമിഷങ്ങൾക്കുള്ളിൽ പിൻ വലിച്ചെങ്കിലും എറികിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
But of course Eric Trump scheduled an Election Day tweet for the wrong week… pic.twitter.com/a4tL0UYRm8
— Rex Chapman?? (@RexChapman) November 10, 2020
ചൊവ്വാഴ്ച ഷെയർ ചെയ്ത ട്വീറ്റിലൂടെ മിന്നസോട്ടയിലെ ജനങ്ങളോട് ‘വോട്ട് ചെയ്യൂ’ എന്നാണ് എറിക് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. സന്ദേശം നീക്കം ചെയ്കുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലായി.
ഷെഡ്യൂൾഡ് പോസ്റ്റുകളിലൊന്നാണിതെന്നും പോസ്റ്റ് ചെയ്യുന്നതിൽ സംഭവിച്ച പിഴവാണിതെന്നുമാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും എറികിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.
Story Highlights – trumph son asked to vote a week after the election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here