Advertisement

മലപ്പുറത്ത് ഇന്ന് 671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം

November 12, 2020
Google News 1 minute Read
covid

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 617 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ 569 പേരാണ്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 52,206 ആയി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 583 പേരാണ്. 27 പേര്‍ ഉറവിടമറിയാതെ രോഗബാധിതരായി. ഇതില്‍ രോഗബാധിതരായ 2 ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 03 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 02 പേരുമുണ്ട്. രോഗബാധിതരായി ചികിത്സയില്‍ 6,555 പേര്‍ കഴിയുന്നുണ്ട്.

Read Also : മലപ്പുറത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ

അതേസമയം കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here