Advertisement

നിയമസഭാ കൈയ്യാങ്കളി കേസ്; വി. ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

November 12, 2020
2 minutes Read
Assembly case; All the accused filed a release petition

നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ അടക്കമുള്ള പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ച് വിടുതല്‍ ഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രതികളാരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രതികളായ മന്ത്രിമാരടക്കമുള്ള ആറ് ഇടത് നേതാക്കളും നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു പൊലീസ് കുറ്റപത്രം.

Story Highlights Assembly case; All the accused filed a release petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top