Advertisement

അസ്ട്രസെനെക കൊവിഡ് വാക്‌സിന്റെ 40 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിച്ചതായി അധികൃതർ

November 12, 2020
Google News 1 minute Read

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അസ്ട്രസെനെക കൊവിഡ് വാക്‌സിന്റെ 40 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിച്ചതായി അധികൃതർ. അതേസമയം, അസ്ട്രസെനെക വാക്‌സിൻ ആഗോളതലത്തിലുള്ള വിതരണത്തിനാണോ ഇന്ത്യയിൽ മാത്രം വിതരണം ചെയ്യാനാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

അസ്ട്രസെനെക വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിച്ചതിൽ ഏറ്റവും ഫലപ്രദമാണെന്ന് കമ്പനിയും ഐസിഎംആറും പറഞ്ഞിരുന്നു. ഇതിനു പുറമേ നവോവാക്‌സിന്റെ കൊവിഡ് വാക്‌സിൻ ഉത്പാദനം ഉടൻ തുടങ്ങുമെന്നും സിറം ഇൻസ്റ്റിട്യൂട്ട് അറയിച്ചു. മാത്രമല്ല, നവോവാക്‌സിൻ കുപ്പികളിൽ നിറയ്ക്കാനായി ലഭിച്ചിട്ടുണ്ടെന്നും അവ കുപ്പികളിൽ നിറച്ച് തിരികെ അയയ്ക്കുമെന്നും സിറം ഇൻസ്റ്റിട്യൂട്ട് അറയിച്ചു. ഉത്പാദന പ്രകിയയിലെ കാലതാമസത്തെ തുടർന്ന് നവോവാക്‌സ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ യുകെയിലാണ് പൂർത്തിയാക്കിയത്.

നവോവാക്‌സ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് റെഗുലേറ്ററി അനുമതി തേടുമെന്നും സിറം ഇന്ത്യ അറിയിച്ചു.

Story Highlights astrazeneca 40 million covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here