ഇന്ത്യ-ചൈന അതിർത്തി സംഘർഷം: പിന്മാറ്റ നടപടികൾ തുടങ്ങിയതായി ചൈന

ഇന്ത്യൻ അതിർത്തിയിൽ നിന്ന് പിന്മാറ്റ നടപടികൾ തുടങ്ങിയതായി ചൈന. ഫോർവേർഡ് പോയിന്റിൽ നിന്ന് ടാങ്കുകളെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് ചൈന ഇന്ത്യയെ അറിച്ചത്.
മിസൈലുകൾ, സേനാ വാഹനങ്ങൾ എന്നിവ അതിർത്തിയിൽ നിന്ന് നീക്കുന്നതാണ് ആദ്യ ഘട്ട പിന്മാറ്റം. ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗത്തെ നടപടികൾ ആരംഭിച്ചതായാണ് ചൈന, ഇന്ത്യൻ സൈന്യത്തെ അറിയിച്ചത്. ചൈനയുടെ നിലപാട് വസ്തുതാപരാമാണോ എന്ന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് പരിശോധിച്ച് ഇന്ത്യ ഉറപ്പ് വരുത്തും. അതിന് ശേഷമാകും ഇന്ത്യൻ ഭാഗത്തെ നടപടികൾ. രണ്ടാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തുള്ള മലനിരകളിൽ നിന്ന് 3 ദിവസങ്ങളിലായാണ് ഇരുസേനകളും പിന്നോട്ടു നീണ്ടേണ്ടത്. ആദ്യ ഘട്ട പിന്മാറ്റം പൂർത്തിയായാൽ തുടർന്ന് ഇതിനായുള്ള നടപടികൾ സ്വീകരിക്കും. സേനകൾ മുഖാമുഖം നിൽക്കുന്ന സ്ഥിതി ഒഴിവാക്കുകയാണ് ഇതുവഴിയുള്ള ലക്ഷ്യം. ഇന്ത്യൻ ഭാഗത്തോടു ചേർന്നുള്ള മലനിരകളിൽ ഫിംഗർ 4 ചൈനീസ് സേന കടന്ന് വന്നിരുന്നു. എട്ടാം മലനിരയിലേക്ക് അഥവാ ഫിംഗർ 8ലേയ്ക്ക് പിന്മാറാം എന്നാണ് ചൈനയുടെ വാഗ്ദാനം. മൂന്നാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തു നിന്നാകും സേനകൾ പിന്നോട്ടു നീങ്ങുക. പിന്മാറ്റ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ ഈ ആഴ്ച തന്നെ 9 ആം വട്ട സൈനിക തല ചർച്ചയും നടക്കും.
Story Highlights – China proposes pullback at Pangong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here