കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്

Congress Sachin Pilot Covid

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പൈലറ്റ് തന്നെയാണ് വിവരം അറിയിച്ചത്. കൊവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ താൻ പാലിക്കുകയാണെന്നും അസുഖം വേഗം മാറുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായിയിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത്.

‘ഞാൻ കൊവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ട്വിറ്ററിൽ കുറിച്ചു.

Story Highlights Congress leader Sachin Pilot tests positive for Covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top