Advertisement

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ; ഡിസംബറോടെ തിരിച്ചുവരുമെന്ന് ആർബിഐ

November 12, 2020
Google News 2 minutes Read

ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി രീതിയിൽ സാമ്പത്തികമായി മാന്ദ്യത്തിലായതായി ആർബിഐ(റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

ഏപ്രിൽ- ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം സാങ്കേതികമായി ചരിത്രത്തിലാദ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടുന്നതായി വിലയിരുത്തുന്നത്. വിൽപന മുതൽ ബാങ്കിംഗ് വരെയുള്ള മേഖലകളെ വിശദമായി പഠിച്ച ശേഷമാണ് ആർബിഐയുടെ വിലരുത്തൽ. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ നവംബർ 27ന് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും.

അതേസമയം, ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് ആർബിഐ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

Story Highlights Country in recession; RBI to return by December

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here