Advertisement

പെരുമ്പാവൂർ വെടിവയ്പ്പ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്

November 12, 2020
Google News 1 minute Read
perumbavoor gun firing due to vengeance

പെരുമ്പാവൂർ വെടിവയ്പ്പിന് കാരണം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്. വെടിയേറ്റ ആദിൽ ഷായും ആക്രമണം നടത്തിയ നിസാറും തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി തർക്കത്തിൽ ആയിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഗുജറാത്തിൽ നിന്നും വാങ്ങിയ കള്ളത്തോക്കാണ് വെടിവെയ്ക്കാൻ ഉപയോഗിച്ചത്. പെരുമ്പാവൂരിലെ നാലു ഗുണ്ടകളുടെ കൈയിൽ തോക്ക് ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്ക് വിൽക്കുന്ന സംഘങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെയാണ് നാടി നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights perumbavoor gun firing due to vengeance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here