ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തു

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ വിജിലന്‍സ് അന്വേഷണ സംഘം ചോദ്യം ചെയ്തു. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു.
Read Also : ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
ഇതുവരെ ലഭിച്ച മൊഴികളില്‍ വ്യക്തത വരുത്താനാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്തത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യു വി ജോസിനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി. എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി വിജിലന്‍സിനാണ് സ്വപ്‌നാ സുരേഷ് നല്‍കിയത്. കമ്മീഷന്‍ ഇടപാട് അടക്കം വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എം. ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റ് ജനറലിനും കമ്മീഷന്‍ ലഭിച്ചെന്ന് മൊഴിയുണ്ട്. സ്വപ്‌നയുടെ ലോക്കറുകളില്‍ കണ്ടെത്തിയ പണം ലൈഫിലെ കോഴയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
Story Highlights – life mission ceo uv jose questioned by vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here