ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനമറിയിച്ച് ചൈന. യുഎസ് തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രിതകരണവും വീക്ഷിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പ് രീതിയെ ബഹുമാനിക്കുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞടുപ്പ് ഫലം പുറത്തു വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് െൈചന അഭിനന്ദനം അറിയിക്കുന്നത്. പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ നിലപാട് അറിയിക്കില്ലെന്നായിരുന്നു ചൈന.

Story Highlights Chinese Foreign Ministry congratulates Joe Biden and Kamala Harris

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top